Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

മലേഷ്യ : വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍. ഇന്ത്യക്കാരനായ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി മലേഷ്യയിലാണ് താമസം.

ഇദ്ദേഹത്തിന് മലേഷ്യന്‍ പൌരത്വവുമുണ്ട്. കഴിഞ്ഞ ദിവസം ഇദ്ദേഹം മലേഷ്യയിലെ വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തി എന്നാണ് ആരോപണം.

ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തേക്കാള്‍ അവകാശങ്ങള്‍ മലേഷ്യയിലെ ചൈനീസ് ന്യൂനപക്ഷത്തിനുണ്ടെന്നും മലേഷ്യയിലെ ഹിന്ദു ന്യൂനപക്ഷത്തിന് മലേഷ്യന്‍ പ്രധാനമന്ത്രിയേക്കാള്‍ കൂറ് ഇന്ത്യന്‍ പ്രധാനമന്ത്രിയോടാണ് എന്നും പറഞ്ഞുവെന്നായിരുന്നു ആരോപണം.

സാക്കിര്‍ നായിക്കിനെ പുറത്താക്കാന്‍ ഉദ്ദേശമില്ല എന്ന് ആദ്യം പ്രതികരിച്ച മലേഷ്യന്‍ സര്‍ക്കാര്‍, ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് ഇന്നലെ വ്യക്തമാക്കുകയായിരുന്നു.

Top