News Desk

2021-04-04 09:38:19 pm IST
ദോഹ: മലേഷ്യന്‍ വിദേശകാര്യ മന്ത്രി കമറുദ്ധീന്‍ ജാഫര്‍ ദോഹയിലെത്തി. ഇന്ന് ഉച്ചയോടെ ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ അദ്ദേഹം ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയുമായി കൂടിക്കാഴ്ച നടത്തി. 

ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതുമായി ബന്ധപെട്ട് ചര്‍ച്ചകള്‍ നടത്തിയ ഇരു നേതാക്കളും ഭാവിയിലും സഹകരണം വ്യാപിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയതായി ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

മലേഷ്യയില്‍ ഖത്തര്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകിച്ച് സമീപ കാലത്ത് നടന്ന വെള്ളപ്പൊക്ക ദുരിത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ ചാരിറ്റി നല്‍കിയ സംഭാവനകള്‍ക്ക് മലേഷ്യന്‍ സര്‍ക്കാരിന്റെ പ്രത്യേക കൃതജ്ഞത വിദേശകാര്യ മന്ത്രി ഖത്തര്‍ ഉപ പ്രധാനമന്ത്രിയെ അറിയിച്ചു. കൂടാതെ തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളില്‍ ഇരു രാഷ്ട്രങ്ങളുടെയും സംയുക്ത പോരാട്ടത്തിന് ഇരു നേതാക്കളും തമ്മില്‍ ധാരണയായി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top