News Desk

2021-03-10 08:04:36 pm IST
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ നന്ദിഗ്രാമിലെ പ്രചാരണത്തിനിടെയില്‍ ആക്രമണം. കാലിന് പരിക്കേറ്റിട്ടുണ്ട്. നിലത്തുവീഴുന്നതിനിടെ മുഖത്തും പരിക്കേറ്റെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 

ഇതിനെതുടര്‍ന്ന് പ്രചാരണം വെട്ടിച്ചുരുക്കി മമത കൊല്‍ക്കത്തയിലേക്ക് മടങ്ങിയിട്ടുണ്ട്. നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോയതായിരുന്നു മമത. കാറിലേക്ക് കയറുന്നതിനിടെ നാലോ അഞ്ചോ പുരുഷന്മാര്‍ വന്ന് തള്ളുകയായിരുന്നുവെന്ന് മമത പറഞ്ഞു. 

അടുത്തൊന്നും പൊലീസുകാര്‍ ആരും ഇല്ലായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്നും മമത പ്രതികരിച്ചു.ബംഗാളിലെ അക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പി പരാതി നല്‍കിയതിന് പിന്നാലെ ഡി.ജി.പി വിരേന്ദറിനെ ഇലക്ഷന്‍ കമ്മീഷന്‍ ആ സ്ഥാനത്ത് നിന്ന് മാറ്റുകയുണ്ടായി. അടുത്ത ദിവസമാണ് മമതക്ക് നേരെ ആക്രമണമുണ്ടായത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top