News Desk

2021-04-02 04:18:53 pm IST
മക്ക: മക്കയിലെ ഹറമില്‍ കൈയ്യില്‍ കത്തിയും പിടിച്ച് തീവ്രവാദ അനുകൂല മുദ്രാവാക്യം വിളിച്ച ആളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഹറം പള്ളിയുടെ ഒന്നാം നിലയിലൂടെ ഉറക്കെ മുദ്രാവാക്യം വിളിച്ച് ആരാധകര്‍ക്കിടയില്‍ ഭീതി പടര്‍ത്തി ഇയാള്‍ നീങ്ങുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

ഇയാളെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. ചൊവ്വാഴ്ച സായാഹ്ന നമസ്‌കാരത്തിന് ശേഷമാണ് ഭീകര സംഘടനയെ അനുകൂലിക്കുന്ന മുദ്രാവാക്യവുമായി നീങ്ങുന്ന ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഇയാളുടെ കൈയില്‍ കത്തി ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിനും തുടര്‍ നിയമ നടപടികള്‍ക്കും ബന്ധപ്പെട്ട വകുപ്പുകളിലേക്ക് ഇയാളെ കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top