News Desk

2021-03-04 06:23:21 pm IST
ആഗ്ര: താജ്മഹലില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയെയാണ് യു.പി. പൊലീസ് അറസ്റ്റ് ചെയ്തത്. 

ചോദ്യംചെയ്യലില്‍ ഇയാള്‍ മാനസികരോഗിയാണെന്ന് വ്യക്തമായതായും ആഗ്രയില്‍ നേരത്തെ ചികിത്സ തേടിയിരുന്നതായും പൊലീസ് പറഞ്ഞു. അതേസമയം, ഇയാളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഇന്ന് രാവിലെയാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ താജ്മഹലില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് താജ്മഹലില്‍നിന്ന് സന്ദര്‍ശകരെ ഒഴിപ്പിക്കുകയും സി.ഐ.എസ്.എഫും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ളവര്‍ വ്യാപകമായ തെരച്ചല്‍ നടത്തുകയും ചെയ്തിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top