News Desk

2021-05-06 05:15:13 pm IST
ദുബൈ: ദുബൈ വിമാനത്താവളം വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രവാസി പിടിയില്‍.  ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 12 കിലോഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. 

ദുബൈയില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സംശയം തോന്നിയതോടെയാണ് യുവാവ് കുടുങ്ങിയത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ കഞ്ചാവ് അടങ്ങിയ ബാഗ് തന്റേതാണെന്ന് യുവാവ് സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി ഇയാളെ അധികൃതര്‍ക്ക് കൈമാറി. 

ഇത്തരത്തില്‍ രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന  വസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നവരെ തടയാന്‍ വിദഗ്ധ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സംഘം നിരീക്ഷണം നടത്തുന്നുണ്ടെന്ന് ദുബൈ കസ്റ്റംസ് അറിയിച്ചു. ഇത്തരത്തില്‍ അനധികൃതമായി കടത്താനുള്ള ശ്രമങ്ങള്‍ നടക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top