2019-10-06 11:41:30am IST

തലയിലൊളിപ്പിച്ച് സ്വര്‍ണം കടകത്താന്‍ ശ്രമിച്ച യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം പട്ടിക്കാട് പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവുമായി കസ്റ്റംസിന്റെ പിടിയിലായത്.തലമുടി വടിച്ചുമാറ്റി സ്വര്‍ണം ഒട്ടിച്ചശേഷം മീതെ റമീസ് വിഗു വയ്ക്കുകയായിരുന്നു.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റ ഐ എക്‌സ് 348 ദുബായി വിമാനത്തിലാണ് റമീസ് കരിപ്പൂരെത്തിയത്. സ്വര്‍ണക്കടത്തു സംഘത്തിലെ കാരിയറാണ് റമീസെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളം വഴിയും ഇതേ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് നൗഷാദ് തലയിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

Top