News Desk

2021-04-04 09:24:11 pm IST
ദുബൈ: ശമ്പള കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ടെക്‌സ്റ്റൈല്‍സ് ജീവനക്കാരന്‍ ടെക്‌സ്റ്റെയില്‍സിന് തീയിട്ടു. 27കാരനായ യുവാവാണ് തന്റെ മുന്‍ തൊഴില്‍ ഉടമയുടെ കടയ്ക്ക് തീയിട്ടത്. കടയ്ക്ക് ഒരു മില്യണ്‍ ദിര്‍ഹം നാശനഷ്ടമുണ്ടായി. ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

രാത്രിയില്‍ കടയില്‍ കയറി പണം മോഷ്ടിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ ശ്രമം. പണം ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കടയ്ക്കുള്ളില്‍ തീ ഇടുകയായിരുന്നു. തീ കത്തിച്ച ശേഷം വാതിലുകള്‍ അടച്ച് ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിനു ശേഷം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തന്റെ മുന്‍ ജീവനക്കാരനാണ് പ്രതിയെന്ന് കണ്ടെത്താന്‍ സാധിച്ചത്. 

മുന്‍ ജീവനക്കാരന് ഒരു വര്‍ഷത്തെ ശമ്പളം കടയുടമ നല്‍കാനുണ്ടെന്ന് ദുബൈ ക്രിമിനല്‍ കോടതിയിലുള്ള രേഖകള്‍ വ്യക്തമാക്കുന്നു. കടയില്‍ നിന്നും ഒളിച്ചോടിയ ജോലിക്കാരാനെന്ന് കാട്ടി കടയുടമ ജീവനക്കാരെനതിരെ പരാതി നല്‍കുകയും ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ റെസിഡന്‍സി റദ്ദാക്കുകയും ചെയതിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top