News Desk

2022-01-17 08:06:48 pm IST
ബ്രസല്‍സ്: ഓടുന്ന മെട്രോ ട്രെയിനിന് മുന്നിലേക്ക് യുവതിയെ തള്ളിയിട്ട് 24-കാരന്‍. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിലാണ് ഏവരെയും നടുക്കിയ ഈ സംഭവം നടന്നത്. ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ യുവതി രക്ഷപ്പെട്ടു. 

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറാലുരവകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ട്രെയിന്‍ കാത്ത് പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന സ്ത്രീയെ പിന്നില്‍ നിന്ന് മനപ്പൂര്‍വം യുവാവ് കുതിച്ചെത്തിയ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു. 24കാരനായ ഫ്രഞ്ച് പൗരനാണ് സ്ത്രീയെ ആക്രമിച്ചത്. 

മികച്ച രീതിയിലാണ് ലോക്കോ പൈലറ്റ് സാഹചര്യം കൈകാര്യം ചെയ്തതെന്ന് ബ്രസല്‍സ് ഇന്റര്‍കമ്മ്യൂണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി വക്താവ് അറിയിച്ചു.  സ്ത്രീയെ ആക്രമിച്ച് രക്ഷപ്പെട്ട യുവാവിനെ മറ്റൊരു മെട്രോ സ്റ്റേഷനില്‍ നിന്ന് പിടികൂടി. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ മാനസിക നില പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top