News Desk

2021-05-18 04:28:38 pm IST

ഭോപ്പാല്‍: കൊവിഡിനെ പ്രതിരോധിക്കാനായി മണ്ണെണ്ണ കുടിച്ച യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മഹേന്ദ്ര എന്ന യുവാവാണ് മരിച്ചത്. കൊവിഡിനെ ഭയന്ന് സുഹൃത്തിന്റെ ഉപദേശ പ്രകാരം മണ്ണെണ്ണ കുടിക്കുകയായിരുന്നു.

ഏതാനും ദിവസമായി മഹേന്ദ്രയ്ക്ക് കടുത്ത പണിയുണ്ടായിരുന്നു. ഇത് കൊവിഡ് ആണോ എന്ന ഭയവും മഹേന്ദ്രനുണ്ടായിരുന്നു. സുഹൃത്തുക്കളുമായി അദ്ദേഹം സംശയം പങ്കുവെക്കുകയും ചെയ്തു. കൊവിഡ് പ്രതിരോധത്തിന് മണ്ണെണ്ണ സഹായിക്കുമെന്നായിരുന്നു സുഹൃത്തിന്റെ ഉപദേശം. 

തുടര്‍ന്ന് മണ്ണെണ്ണ കുടിച്ച് ഗുരുതരാവസ്ഥയിലായ മഹേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, ഇയാള്‍ക്ക് കൊവിഡ് ബാധയില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top