News Desk

2021-03-15 03:40:59 pm IST
മുംബൈ: മഹാരാഷ്ട്രയില്‍ ഭാര്യയെ തലക്കടിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പര്‍ബാനി ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം. ബ്രെയിന്‍ ട്യൂമര്‍ ബാധിതയായ ഭാര്യയെ 45കാരന്‍ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക ശേഷം വീടിന് പുറത്തെത്തി രക്തം പുരണ്ട വസ്ത്രങ്ങള്‍ ഇയാള്‍ നശിപ്പിക്കുന്നത് കണ്ടതോടെ അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസെത്തി മൃതദേഹവും വസ്ത്രങ്ങളും കൊലപ്പെടുത്താനുപയോഗിച്ച ആയുധവും കണ്ടെടുത്തു.

ഭാര്യയുടെ അസുഖവും ചികിത്സയും മനംമടുപ്പിച്ചതാണ് കൊലപാതക കാരണമെന്ന് തൊഴില്‍ രഹിതനായ ഭര്‍ത്താവ് പൊലീസില്‍ മൊഴി നല്‍കി. കൊലപാതക കുറ്റം ഉള്‍പ്പെടെ ചുമത്തി ഞായറാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top