News Desk

2021-03-28 02:29:58 pm IST


മനില: ഫിലിപ്പൈന്‍സില്‍ യുവാവിന്റെ ശരീരത്തില്‍ നിന്നും കത്തി പുറത്തെടുത്തു. 36-കാരനായ കെന്റ് റയാന്‍ തോമോയുടെ ശ്വാസകോശത്തിനും വാരിയെല്ലിനും ഇടയില്‍ കുടുങ്ങിക്കിടന്ന നാലിഞ്ച് വലിപ്പത്തിലുള്ള കത്തിയാണ് പുറത്തെടുത്തത്. 

യുവാവ് ജോലി ആവശ്യത്തിനായി ആരോഗ്യപരിശോധനക്കെത്തിയപ്പോഴാണ് കത്തി കണ്ടെത്തിയത്. 14 മാസത്തോളമാണ് കത്തിയുമായി കെന്റ് ജീവിച്ചത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെന്റ് ആക്രമിക്കപ്പെട്ടിരുന്നു. 

കത്തികൊണ്ട് പരിക്കേറ്റ കെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തന്റെ മുറിവ് മാത്രമാണ് ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തതെന്നും ശരീരത്തിനകത്ത് അകപ്പെട്ട കത്തി എടുത്തുമാറ്റിയില്ലെന്നും യുവാവ് ആരോപിച്ചു.

'കഴിഞ്ഞ വര്‍ഷം എന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മുറിവ് സൂക്ഷ്മമായി പരിശോധിച്ചില്ല. അവര്‍ ശരിയായി പരിശോധിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഇത് അവരുടെ തെറ്റാണ്. അവര്‍ തന്നെ ശരിയാക്കി നല്‍കണം.', കെന്റ് പ്രദേശിക മാധ്യമത്തോട് പറഞ്ഞു.

ശൈത്യകാലത്തും മറ്റും നെഞ്ചിന് വേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും ഗുരുതരമാണെന്ന് കരുതിയിരുന്നില്ല. ശരീരത്തില്‍ കത്തിയുണ്ടാകുമെന്ന് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. വേദന അനുഭവപ്പെടുമ്പോള്‍ അത് മാറുന്നത് വരെ വിശ്രമിച്ചു. ഇപ്പോള്‍ അതിന്റെ യഥാര്‍ഥ കാരണം മനസസിലായതായും കെന്റ് പറഞ്ഞു.

ശരീരത്തില്‍നിന്ന് കത്തി നീക്കം ചെയ്യണമെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരും. എന്നാല്‍ അതിനുള്ള പണം തന്റെ കൈയിലില്ല. കത്തി നീക്കം ചെയ്യാന്‍ പണം കണ്ടെത്തണമെങ്കില്‍ ജോലി ചെയ്യണം. ജോലി ലഭിക്കണമെങ്കില്‍ കത്തി നീക്കം ചെയ്യുകയും വേണമെന്നും കെന്റ് പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top