News Desk

2021-09-21 10:09:34 pm IST
മുംബൈ: നാല് വയസുകാരനെ പ്ലാറ്റ് ഫോമിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തി അച്ഛന്‍. സംഭവത്തില്‍ അച്ഛനായ ഷക്കല്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു. നവി മുംബൈയിലെ സന്‍പാദ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍വച്ചായിരുന്നു സംഭവം.

തിങ്കളാഴ്ച രാവിലെ നാലാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്ന് വാഷി റെയില്‍വെ പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 

ഇയാള്‍ ഭാര്യമായി അകന്നുകഴിയുകയായിരുന്നു. മകന്റെ സംരക്ഷണത്തെ ചൊല്ലി ഇയാളും ആദ്യ ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം ഇയാള്‍ മകനെ കൂടെ നിര്‍ത്തുകയും റെയില്‍വെ സ്റ്റേഷനിലും മറ്റും ഭിക്ഷാടനത്തിന് അയക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

മകനെ തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ആദ്യ ഭാര്യ ഇയാളെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്ലാറ്റ് ഫോമില്‍ വച്ച് ഇരുവരും വഴക്കായി. വഴക്കിനിടെ ഇയാള്‍ കുട്ടിയെ എടുത്തെറിയുകായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top