News Desk

2021-03-31 04:49:24 pm IST
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പിതാവ് അറസ്റ്റില്‍. നവി മുംബൈയിലെ ഉല്‍വെയിലാണ് സംഭവം. കുട്ടികളില്‍ ഒരാള്‍  പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഡ്രൈവറായ അച്ഛന്‍ പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പതിനാല് വയസ്സുമുളള മകള്‍ വീട്ടില്‍ നിന്ന് ഓടിപ്പോയിരുന്നു. ഇതേ തുടര്‍ന്ന് പ്രതി മകളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ നെരുള്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി. 

തുടര്‍ന്ന്  തന്നെയും 13 വയസുള്ള സഹോദരിയേയും പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുട്ടി പരാതി നല്‍കി. പ്രതിയെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തെന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും നവി മുംബൈ ഡപ്യൂട്ടി കമ്മിഷണര്‍ സുരേഷ് മേഖ്ന പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top