News Desk

2021-10-15 07:25:40 pm IST

ബെംഗളൂരു: സാമ്പാര്‍ രുചിയില്ലെന്ന് പറഞ്ഞ് യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ചുകൊന്നു. ഉത്തര കര്‍ണാടക ജില്ലയിലെ കൊഡാഗൊഡുവില്‍ ആയിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മഞ്ജുനാഥ് ഹസ്ലര്‍ എന്ന 24-കാരനെ പൊലീസ് അറസ്റ്റു ചെയ്തു.

മഞ്ജുനാഥിന്റെ അമ്മ പാര്‍വതി നാരായണ ഹസ്ലര്‍ (42), സഹോദരി രമ്യ നാരായണ ഹസ്ലര്‍(19) എന്നിവരാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം. മദ്യത്തിന് അടിമയായ മഞ്ജുനാഥ് അമ്മയുണ്ടാക്കിയ സാമ്പാര്‍ രുചികരമല്ലെന്ന് പറഞ്ഞ് വഴക്കിടുകയായിരുന്നു. 

മാത്രമല്ല, അമ്മ ലോണ്‍ എടുത്ത് സഹോദരിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുക്കുന്നതിനെയും മഞ്ജുനാഥ് എതിര്‍ത്തു. തര്‍ക്കത്തിനിടെ 'എന്റെ മകള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കരുതെന്ന് പറയാന്‍ നീ ആരുമല്ല' എന്ന് അമ്മ പറഞ്ഞത് മഞ്ജുനാഥിനെ ചൊടിപ്പിച്ചു. 

പ്രകോപിതനായ മഞ്ജുനാഥ് വീട്ടിലിരുന്ന നാടന്‍ തോക്കടുത്ത് അമ്മയെ വെടിവെക്കുകയായിരുന്നു. പിന്നാലെ സഹോദരിയെയും വെടിവെച്ചു. അച്ഛന്‍ വീട്ടിലെത്തിയപ്പോളാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് അച്ഛന്‍ മഞ്ജുനാഥിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top