News Desk

2021-06-07 05:40:40 pm IST
കെയ്റോ: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഭാര്യയെ ഭര്‍ത്താലവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം ഈജിപ്ത് സ്വദേശിയായ ഭര്‍ത്താവ്  വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തു. 

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭാര്യ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ഇരുവരും തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

ഭര്‍ത്താവിന്റെ ലൈംഗിക അവയവത്തിന് ചെറുപ്പകാലം മുതല്‍ ഗുരുതര രോഗം ബാധിച്ചിട്ടുള്ളത് കൊണ്ടും ശസ്ത്രക്രിയ വേണ്ടതിനാലും ഇയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭാര്യ വിസമ്മതിച്ചു. ഇതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ഭാര്യ മരിച്ചെന്ന് ഉറപ്പായതോടെ ആരുമറിയാതെ മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മൃതദേഹം മറവ് ചെയ്ത ശേഷം പ്രതി രാവിലെ ഭാര്യയുടെ വീട്ടിലെത്തുകയും ചൊവ്വാഴ്ച മുതല്‍ ഭാര്യയെ കാണാനില്ലെന്ന് വീട്ടുകാരോട് പറയുകയും ചെയ്തു.

പിന്നീട് ഭാര്യയുടെ വീട്ടില്‍ നിന്നിറങ്ങിയ പ്രതി പൊലീസ് സ്റ്റേഷനിലെത്തുകയും ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലിനിടെ ഇയാളുടെ പെരുമാറ്റത്തില്‍ പൊലീസിന് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ സത്യാവസ്ഥ അറിയാന്‍ സാധിച്ചത്. 

പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതം നടത്തുകയും ചെയ്തു. ഭാര്യയെ മര്‍ദ്ദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി മൃതദേഹം വീടിന് അടുത്തുള്ള വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top