News Desk

2021-04-15 03:52:19 pm IST

തായ്‌പേയി: ലീവ് നീട്ടികിട്ടാന്‍ ഒരേ യുവതിയെ തന്നെ യുവാവ് നാലുതവണ വിവാഹം ചെയ്തു. തായ്‌വാനിലെ തായ്‌പേയിയിലാണ് സംഭവം. ബാങ്ക് ക്ലര്‍ക്കായി ജോലി ചെയ്യുന്ന യുവാവ് ലീവ് നീട്ടി കിട്ടാനാണ് 37 ദിവസത്തിനിടെ ഒരേ യുവതിയെ തന്നെ വിവാഹം ചെയ്തത്. 

വിവാഹാവശ്യത്തിനായി ലീവിന് അപേക്ഷിച്ചപ്പോള്‍ ബാങ്ക് ഇദ്ദേഹത്തിന് എട്ട് ലീവാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആറിനായിരുന്നു ആദ്യ വിവാഹം. പെയ്ഡ് ലീവ് ലഭിക്കുന്നതിനായി വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ഇതേ യുവതിയെ വീണ്ടും വിവാഹം ചെയ്തു. 

ശേഷം കൂടുതല്‍ ലീവ് ലഭിക്കാന്‍ യുവാവ് മൂന്ന് തവണ ബന്ധം വേര്‍പ്പെടുത്തി അതേ യുവതിയെ തന്നെ വിവാഹം കഴിച്ചു.  ഇപ്രകാരം 32 ദിവസത്തെ ലീവിന് അപേക്ഷിച്ചു. എന്നാല്‍ ഇയാളുടെ തന്ത്രം തിരിച്ചറിഞ്ഞ ബാങ്ക് അധികൃതര്‍ ലീവ് അനുവദിച്ചില്ല.

ലീവ് അനുവദിച്ച് തരാത്ത ബാങ്കിനെതിരെ യുവാവ് കോടതിയില്‍ കേസ് നല്‍കി. ലീവ് ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ രണ്ടിന്റെ ലംഘനമാണ് ബാങ്ക് നടത്തിയതെന്ന് കാണിച്ച് യുവാവ് തായ്‌പേയ് സിറ്റി ലേബര്‍ ബ്യൂറോയിലാണ് പരാതി നല്‍കിയത്.

നിയമപ്രകാരം വിവാഹത്തിനോടനുബന്ധിച്ച് തൊഴിലാളിക്ക് എട്ട് ദിവസത്തെ ലീവാണ് അനുവദിക്കേണ്ടത്. നാല് തവണ വിവാഹിതനായതിനാല്‍ യുവാവിന് 32 ലീവാണ് ലഭിക്കേണ്ടത്.

സംഭവം അന്വേഷിച്ച തായ്‌പേയി സിറ്റി ലേബര്‍ ബ്യൂറോ ബാങ്ക് തൊഴില്‍ നിയമത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. ഇന്ത്യന്‍ രൂപ 52,800 പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ ബാങ്ക് ഇതിനെതിരെ അപ്പീല്‍ നല്‍കി.

ക്ലര്‍ക്കിന്റെ നടപടി അനീതിയാണെങ്കിലും അദ്ദേഹം നിയമം ലംഘിച്ചിട്ടില്ലെന്ന കാരണത്താല്‍ മുന്‍ വിധി അംഗീകരിക്കുന്നതായി ബെയ്ഷി ലേബര്‍ ബ്യൂറോ ഏപ്രില്‍ 10-ന് വിധി പ്രസ്താവിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top