News Desk

2021-04-08 10:59:19 pm IST
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ വെച്ച് അക്രമാസക്തനായ യാത്രക്കാരനെതിരെ കേസ്. എയര്‍ ഏഷ്യയുടെ ഐ5-722 ബെംഗളൂരു വിമാനത്തിലാണ് സംഭവം നടന്നത്. യാത്രക്കാരിലൊരാള്‍ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നഗ്‌നനാകുകയും ജീവനക്കാരിലൊരാളോട് അപമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുന്നു.

അക്രമാസക്തനായ യാത്രക്കാരന്‍ ആദ്യം ലൈഫ് ജാക്കറ്റിന്റെ പേരില്‍ ജീവനക്കാരിലൊരാളോട് ഉച്ചത്തില്‍ സംസാരിക്കുന്നുണ്ടായിരുന്നു. പിന്നീട് ജീവനക്കാരിലൊരാളോട് മോശമായി പെരുമാറുകയും വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി നഗ്‌നനാവുകയും ചെയ്തുവെന്ന് വിമാനത്തിലെ മറ്റ് യാത്രക്കാര്‍ പറഞ്ഞു. 

ഏപ്രില്‍ ആറിന് ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു വിമാനം. ജീവനക്കാര്‍ സംഭവം ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയും അടിയന്തിര ലാന്റിംഗ് നടത്തുകയുമായിരുന്നു.

ഡല്‍ഹി വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ സംഭവം ഡല്‍ഹി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതായി എയര്‍ ഏഷ്യാ അധികൃതര്‍ അറിയിച്ചു. ഡല്‍ഹി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയവരുടെ പട്ടികയില്‍ ഇയാളുടെ പേരുകൂടി ഉള്‍പ്പെടുത്തി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH


Top