News Desk

2021-12-05 12:38:18 pm IST
പാട്‌ന: കോളജില്‍ വെച്ച് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായി. ജല്‍പായ്ഗുഡി കൂച്ച് ബിഹാറിലെ തുഫംഗഞ്ചിലെ ബംഗാള്‍ കോളജിലാണ്  സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകുന്നേരം പ്രതിയെ അറസ്റ്റ് ചെയ്തു. 

കോളജിലെ ഒഴിഞ്ഞ ക്ലാസ് മുറിയില്‍ വെച്ചാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. നവംബര്‍ 30-ന് കോളജ് പരിസരത്ത് കടന്ന ഒരാള്‍ തന്നെ ബലമായി ഒഴിഞ്ഞ മുറിയിലേക്ക് എടുത്തുകൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഇതിന് ശേഷം ഇയാള്‍ അവിടെ നിന്നും രക്ഷപ്പെട്ടതായും പറയുന്നു. 

അവശനിലയില്‍ വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്. കുടുംബം ആദ്യം പരാതി നല്‍കാന്‍ മടിച്ചെങ്കിലും ഒടുവില്‍ വെള്ളിയാഴ്ച പൊലീസിനെ സമീപിക്കുകയായിരുന്നു. സുരക്ഷാ വീഴ്ച സംഭവിച്ചതായി കോളജ് പ്രിന്‍സിപ്പല്‍ സമ്മതിച്ചു. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top