News Desk

2021-02-25 06:27:35 pm IST
ഒക്കലഹോമ: മനുഷ്യ ഹൃദയം പാകം ചെയ്ത് ബന്ധുക്കള്‍ക്ക് വിളമ്പി യുവാവ്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം. അയല്‍വാസിയെ കൊലപ്പെടുത്തിയ ശേഷം അയാളുടെ ഹൃദയം കറി വെച്ച് ബന്ധുക്കള്‍ക്ക് നല്‍കുകയായിരുന്നു. 

ഇത് ഭക്ഷിച്ച ബന്ധുക്കളില്‍ രണ്ടു പേരെയും പ്രതി കൊലപ്പെടുത്തിയിരുന്നു. ഒടുവില്‍ യുവാവ് പൊലീസ് പിടിയിലാവുകയായിരുന്നു. ബുധനാഴ്ചയാണ് ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണ്‍ എന്നയാള്‍ പൊലീസ് പിടിയിലാവുന്നത്.

അയല്‍വാസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ലോറന്‍സ് ഇയാളുടെ ഹൃദയം തുരന്നെടുക്കുകയായിരുന്നുവെന്ന് പൊലീസ് മാധ്യമങ്ങളോട് വിശദമാക്കി. കൊലപ്പെടുത്തിയാളുടെ ഹൃദയവുമായി ബന്ധുവിന്റെ വീട്ടിലെത്തിയ ലോറന്‍സ് ഹൃദയം പാകം ചെയ്തു ബന്ധുവിനും ഭാര്യയ്ക്കും ഭക്ഷിക്കാന്‍ നല്‍കി.

ഇതിന് ശേഷം ബന്ധുവിനേയും ബന്ധുവിന്റെ നാലുവയസ് പ്രായമുള്ള പേരക്കുട്ടിയേയും ലോറന്‍സ് കുത്തിക്കൊലപ്പെടുത്തി. ലോറന്‍സിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ബന്ധുവിന്റെ ഭാര്യ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. 

അതേസമയം, അന്ധവിശ്വാസത്തിന്റെ ഭാഗമായാണ് ലോറന്‍സ് ഹൃദയം പാകം ചെയ്തതെന്നും പൊലീസ് കോടതിയെ അറിയിച്ചു. 2017ല്‍ ലഹരി മരുന്ന് സംബന്ധിയായ കേസില്‍ ലോറന്‍സ് അറസ്റ്റിലായിരുന്നു. ദീര്‍ഘകാലത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങി ഒരാഴ്ച പിന്നിട്ട ശേഷമാണ് ലോറന്‍സ് മൂന്ന് പേരെ കൊലപ്പെടുത്തിയത്. 

കുറ്റക്കാരനെന്ന് കണ്ടെത്തിയ ലോറന്‍സിന് 20 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചിരുന്നത്. ശിക്ഷ ലഘൂകരിച്ചുകൊണ്ടുള്ള ഒക്കലഹോമ ഗവര്‍ണറുടെ ഉത്തരവ് അനുസരിച്ചാണ് ലോറന്‍സ് പുറത്തിറങ്ങിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top