News Desk

2021-05-04 04:06:12 pm IST

ബീജിംഗ്: ചൈനയില്‍ രണ്ടു വയസുകാരനായ മകനെ വിറ്റ് രണ്ടാം ഭാര്യക്കൊപ്പം രാജ്യം ചുറ്റിയയാള്‍ അറസ്റ്റില്‍. ഷീജിയാങ്ങിലാണ് സംഭവം. 1,58,000 യുവാനിന് (18 ലക്ഷം) ആയിരുന്നു കുട്ടിയെ വിറ്റത്. കുട്ടിയെ വിറ്റുകിട്ടിയ പണവുമായി ഭാര്യയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. 

കുട്ടിയുടെ അമ്മയുമായി ബന്ധം വേര്‍പിരിഞ്ഞതോടെ മകനെ പിതാവ് ഷി ഏറ്റെടുക്കുകയായിരുന്നു. കുഞ്ഞിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് രണ്ടാം ഭാര്യയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. കൂടാതെ കുറച്ചു കാലത്തേയ്ക്ക് കുട്ടിയെ സംരക്ഷിക്കാന്‍ ഷി സഹോദരന്‍ ലിന്നിന് കുഞ്ഞിനെ കൈമാറിയിരുന്നു. എന്നാല്‍, കഴിഞ്ഞമാസം ഷി ലിന്നിന്റെ അടുത്തുനിന്നും കുട്ടിയെ കൂട്ടികൊണ്ടുപോയി.

കുട്ടിയുടെ അമ്മയുടെ അടുത്തേയ്ക്ക് എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ഒരു മാസം കഴിഞ്ഞിട്ടും കുട്ടിയുമായി ഷി തിരികെ വരാതായതോടെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കുഞ്ഞിനെ വിറ്റതായി പൊലീസ് കണ്ടെത്തി. 

കുഞ്ഞിനെ ഷിയുടെ സഹോദരന് കൈമാറി. ഷിക്കും ഭാര്യക്കുമെതിരെ ക്രിമിനല്‍ കേസെടുക്കുകയും ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
China Child
Top