News Desk

2021-03-18 10:42:55 am IST
ജയ്പുര്‍: അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത 21 കാരന് വധശിക്ഷ. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്‌സോ കോടതിയാണ് ചരിത്രവിധി പുറപ്പെടുവിച്ചത്. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതിയുടെ അതിവേഗ നടപടി. 

കഴിഞ്ഞ മാസം 19-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിച്ചുകൊണ്ട് നിന്നിരുന്ന കുഞ്ഞിനെ 21-കാരനായ പ്രതി തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ പ്രതിയെ പിടിച്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

ഒന്‍പത് ദിവസത്തില്‍ കൃത്യമായ തെളിവുകളോടെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇതിനാലാണ് ഇത്രയും വേഗം വിധി പുറപ്പെടുവിക്കാനായത്. പൊലീസിന്റെ അതിവേഗ നടപടിയെ കോടതി പ്രശംസിച്ചു. കൃത്യമായ തെളിവുകളോടെയായിരുന്നു പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 40 സാക്ഷികളെയും 250 രേഖകളും പൊലീസ് ഹാജരാക്കി. ഇതോടെയാണ് 26 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി വധശിക്ഷ വിധിച്ചത്.

അഞ്ചുവയസ്സുകാരിക്കൊപ്പം കളിച്ചിരുന്ന മറ്റൊരു കുട്ടി തട്ടികൊണ്ടുപോയ വിവരം ഉടന്‍ തന്നെ കുഞ്ഞിന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയും  ആളൊഴിഞ്ഞ സ്ഥലത്ത് ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തുകായിയിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top