News Desk

2021-02-25 10:26:10 pm IST
ബെംഗളൂരു: മകളുടെ കാലില്‍ കടിച്ച പുള്ളിപ്പുലിയെ പിതാവ് കഴുത്തു ഞെരിച്ചു കൊന്നു. കര്‍ണാടകയിലെ ഹാസന്‍ അരസിക്കെരെയില്‍ ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനു നേര്‍ക്ക് പൊന്തക്കാട്ടില്‍ നിന്നും പുലി ചാടിവീഴുകയായിരുന്നു.

മകള്‍ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തില്‍ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റു രക്തം വാര്‍ന്നൊഴുകിയിട്ടും നായിക്ക് പിടിവിട്ടില്ല.

ഒടുവില്‍ പുലി ചത്തുവീണു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതേസമയം, പുലി ചത്തു കിടക്കുന്നതിന്റെയും നാട്ടുകാര്‍ ഓടിക്കൂടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top