News Desk

2021-06-09 04:51:41 pm IST

ഭോപാല്‍: ഭോപ്പാല്‍, ഇന്‍ഡോര്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് വിമാനം തട്ടിയെടുത്ത് പാക്കിസ്ഥാനിലേക്ക് കടത്തിക്കൊണ്ട് പോകുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ മധ്യപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഭോപാലിലെ രാജ ഭോജ് എയര്‍പോര്‍ട്ടില്‍ ചൊവ്വാഴ്ച അഞ്ച് മണിക്കാണ് ടെലഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍തന്നെ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഗാന്ധിനഗര്‍ പൊലീസിന് പരാതി നല്‍കി.

ചൊവ്വാഴ്ച രാത്രി വൈകി ഭോപ്പാലില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഷൂജല്‍പുരില്‍ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തതായും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് അരുണ്‍ ശര്‍മ അറിയിച്ചു. 

ചൊവ്വാഴ്ച രാത്രിയോടെ ഭോപാലില്‍ നിന്ന് 100 കി.മീ അകലെയുള്ള ഷുജ്‌ലാപുര്‍ പട്ടണത്തില്‍ വെച്ച് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റിലായി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ഭോപ്പാല്‍ വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഭോപ്പാലില്‍ നിന്ന് മുംബൈയിലേക്ക് പോകേണ്ട വിമാനം സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് യാത്ര തിരിച്ചത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top