News Desk

2021-04-28 03:37:50 pm IST
ദുബൈ: വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച അറബ് പൗരന് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. വ്യാജമായി ഉണ്ടാക്കിയ ഫ്രഞ്ച് പാസ്‌പോര്‍ട്ടുമായി റോമിലേക്ക് യാത്ര ചെയ്യാനാന്‍ ശ്രമിച്ച 25 വയസ്സുകാരനാണ് കോടതി ശിക്ഷ വിധിച്ചത്. ആറ് മാസത്തെ തടവും ഒന്നര ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. 

ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വ്യാജ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ദുബൈ വിമാനത്താവളത്തിലെത്തിയ ഇയാള്‍ സെല്‍ഫ് സര്‍വീസ് കിയോസ്‌ക് വഴി ബോര്‍ഡിങ് പാസും സ്വന്തമാക്കി.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എന്‍ട്രി, എക്‌സിറ്റ് സ്റ്റാമ്പുകളും ഇയാള്‍ കൃത്രിമമായി തയ്യാറാക്കിയിരുന്നു. എന്നാല്‍ ബോര്‍ഡിങ് ഗേറ്റില്‍ പരിശോധന നടത്തിയ വിമാനക്കമ്പനി ഉദ്യോഗസ്ഥന് പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് മനസിലായി. ഇതേ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top