News Desk

2021-03-23 04:23:54 pm IST
അബുദാബി: അബുദാബിയിലെ സുപ്രധാന മേഖലയിലെയും സേവന മേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാര്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ നിര്‍ബന്ധിത പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാകുന്നു. അബുദാബി എമര്‍ജന്‍സി, ക്രൈസിസ്് ആന്റ് ഡിസാസ്റ്റര്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 

ഇവര്‍ക്ക് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും സൗജന്യമായി പരിശോധനകള്‍ നടത്താമെന്ന് ഡിസാസ്റ്റര്‍ കമ്മിറ്റി അറിയിച്ചു. അതേസമയം ഏതൊക്കെ മേഖലകളിലെ തൊഴിലാളികളാണ് ടെസ്റ്റ് നടത്തേണ്ടത് എന്നതില്‍ വ്യക്തതയായിട്ടില്ല. അതേസമയം, നേരത്തെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് പ്രതിവാര പി.സി.ആര്‍ പരിശോധനകള്‍ നിര്‍ബന്ധമാക്കിയിരുന്നു. 

ഷാര്‍ജയും അജ്മാനും നേരത്തെ നിര്‍ബന്ധിത പി.സി.ആര്‍ പരിശോധന പ്രഖ്യാപിച്ചിരുന്നു. കൊവിഡിന്റെ വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുളള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

Top