News Desk

2021-04-08 03:03:22 pm IST
കണ്ണൂര്‍: പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡി.വൈ.എസ്.പി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘം അന്വേഷണം ഏറ്റെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു.

കേസിലെ പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായും കമ്മീഷണര്‍ അറിയിച്ചു. പ്രതികള്‍ ഒളിവിലാണ്. ആരും കസ്റ്റഡിയില്‍ ഇല്ല. കേസിന്റെ ഗതി തിരിച്ചുവിടുന്ന തരത്തില്‍ വീണ്ടും അക്രമം ഉണ്ടാക്കരുതെന്നും പൊലീസ് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.

വോട്ടെടുപ്പിന് പിന്നാലെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. 

കാലിന് ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top