News Desk

2021-04-18 11:13:52 pm IST
ദോഹ: ഖത്തറിലെ ഉല്‍പാദന മേഖലയില്‍ 2025 ഓടെ കൂടുതല്‍ പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഓഡിറ്റര്‍മാരും സാമ്പത്തിക കണ്‍സല്‍ട്ടന്റുമാരുമായ കെ.പി.എം.ജിയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 

രാജ്യത്തിന്റെ സമ്പദ്വ്യസ്ഥ വൈവിധ്യവല്‍കരിക്കുന്നതിനും രാജ്യത്ത് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എ.സ്.എം.ഇ) പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇത്. 2025ല്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 10,1000 ആയി ഉയരുമെന്നാണ് കെ.പി.എം.ജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ഖത്തര്‍ വ്യാവസായിക ലാന്‍ഡ്‌സ്‌കേപ്പ്, പ്രതിരോധശേഷിയുള്ളതും ശക്തവും എന്ന ശീര്‍ഷകത്തിലുള്ള റിപ്പോര്‍ട്ട് സുപ്രധാനമായ ചില വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ചെറുകിട സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ഗവണ്‍മെന്റ് നയവും നോണ്‍ ഹൈഡ്രോ കാര്‍ബണ്‍ സെക്ടര്‍ എക്‌സ്‌പോര്‍ട്ടിലുള്ള ശ്രദ്ധയും നിര്‍മാണ മേഖലയുടെ മൂല്യം 2019ലേതിലും 2025ല്‍ 30 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉല്‍പാദന മേഖലയിലെ തൊഴിലാളികള്‍ 85000ല്‍ നിന്നും 101000 ആയി ഉയരും. സ്ഥാപനങ്ങളുടെ എണ്ണം 1.2 ശതമാനം വളരും. സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 3239 ല്‍ നിന്നും 3486 ആയി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറിന്റെ നാഷണല്‍ മാനുഫാക്ചറിംഗ് സ്ട്രാറ്റജി 2018- 2022 സാമ്പത്തിക പുരോഗതിക്ക് ഉല്‍പാദന മേഖലയുടെ വളര്‍ച്ചക്കാണ് ഊന്നല്‍ നല്‍കുന്നത്. ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളോട് ചേര്‍ന്ന് പോകുന്ന നയപരിപാടികളാണ് സ്ട്രാറ്റജിയിലുള്ളത്.

കൊവിഡ് മഹാമാരിയ്ക്ക് ശേഷം രാജ്യത്തെ ഉല്‍പാദനവും ഉപഭോഗവും 2020ല്‍ 16 ശതമാനം ആയി ചുരുങ്ങിയിരുന്നു. എന്നാല്‍ 2021ല്‍ സമ്പദ്വ്യസ്ഥ  5.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉല്‍പ്പാദന മേഖലയുടെ വിഹിതം 2019ല്‍ 7.8 ശതമാനത്തില്‍ നിന്ന് 2025ല്‍ 9.4 ശതമാനമായി ഉയരുമെന്നാണ് കെ.പി.എം.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top