News Desk

2021-04-20 07:48:55 pm IST

ദോഹ: കൊവിഡ് കാലത്ത് വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വ്യക്തമാക്കി ഖത്തര്‍ എയര്‍ വെയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേക്കര്‍. കൊവിഡ് പകര്‍ച്ചവ്യാധി അവസാനിക്കുമ്പോഴേക്കും കുറച്ചു വിമാന കമ്പനികള്‍ മാത്രമേ ശക്തമായി സേവനം തുടരുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 

'ഈ പകര്‍ച്ചവ്യാധി അവസാനിക്കുമ്പോഴേക്കും കുറച്ച് വിമാനക്കമ്പനികള്‍ മാത്രമേ ശക്തമാകൂ. അവ തുടര്‍ന്നും പ്രവര്‍ത്തിക്കും. മറ്റ് നിരവധി വിമാന കമ്പനികള്‍ സാമ്പത്തികമായി തകരും. ഇത് തുടര്‍ന്നും സംഭവിക്കും. കാരണം ഏറ്റവും മോശം അവസ്ഥ നമ്മള്‍ ഇതുവരെ കണ്ടിട്ടില്ല.'' അദ്ദേഹം സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.

ആഗോള സാമ്പത്തിക വീക്ഷണകോണിനെ ഉയര്‍ത്തുന്നതിന് വ്യോമയാന വ്യവസായത്തെ പൂര്‍ണ്ണ ശക്തിയിലേക്ക് തിരികെ കൊണ്ടുവരേണ്ടത് പ്രധാന മുന്‍ഗണനയായിരിക്കണമെന്നും അല്‍ ബേക്കര്‍ പറഞ്ഞു.

''ഈ പകര്‍ച്ചവ്യാധി ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ബിസിനസ്, ചരക്കു നീക്കം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്ക് വിമാനക്കമ്പനികളെ ആശ്രയിക്കുന്ന ലോക സമ്പദ്വ്യവസ്ഥയെ പൂര്‍ണ്ണമായും നശിപ്പിക്കും.'', അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top