News Desk

2021-04-08 07:16:42 pm IST
റായ്പൂര്‍:  ഛത്തീസ്ഗഢിലെ ബസ്തര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ ജവാനെ വിട്ടയച്ചതായി സി.ആര്‍.പി.എഫ് വൃത്തങ്ങള്‍. സി.ആര്‍.പി.എഫ് 210-ാം കോബ്ര ബറ്റാലിയനിലെ കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസാണ് മോചിതനായത്.

ഏപ്രില്‍ മൂന്നിന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ജവാനെ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയത്. 22 ജവാന്മാര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിക്കുകയും ചെയ്തു. മന്‍ഹാസിനായുള്ള തിരച്ചിലിലാണ് അദ്ദേഹം മാവോയിസ്റ്റുകളുടെ പിടിയിലാണെന്ന് സി.ആര്‍.പി.എഫ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ജവാന്റെ മോചനത്തിനായുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു.

മാവോവാദികളുമായി മധ്യസ്ഥ ചര്‍ച്ചക്ക് പദ്മശ്രീ ധരംപാല്‍ സൈനിയേയും ഗോണ്ട്വാന സമാദ് മേധാവി തേലം ബൊറൈയ്യയെയും സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇവരുടെയും നൂറുകണക്കിന് ഗ്രാമീണരുടെയും സാന്നിധ്യത്തിലാണ് ജവാനെ മോചിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top