News Desk

2021-03-06 01:19:15 pm IST
ദോഹ: ഖത്തറില്‍ റമദാന്‍ വിപണി നിയന്ത്രിക്കാന്‍ അഞ്ഞൂറിലധികം ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ് ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനുപുറമെ, വില്‍പന ശാലകളില്‍ കര്‍ശന പരിശോധന നടത്തും. സബ്സിഡി നിരക്കില്‍ ഇറച്ചി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. 

വാണിജ്യ വ്യവസായ മന്ത്രാലയം കണ്‍സ്യൂമര്‍ അഫയേഴ്സ് അസി. അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ജാസിം ബിന്‍ ജാബര്‍ അല്‍താനി ഖത്തര്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തറില്‍ റമദാന്‍ മാസത്തിലാണ് ഉല്‍പന്ന വിലയില്‍ ഏറ്റവും കുറവ് വരുന്നത്. 

റമദാന്‍ മാസത്തില്‍ അരി, പാല്‍, പഞ്ചസാര, ചിക്കന്‍, ധാന്യപ്പൊടി, ഭക്ഷ്യ എണ്ണ തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ക്കാണ് വില കുറയ്ക്കുക. മന്ത്രാലയത്തിന്റെ പദ്ധതികള്‍ കൂടാതെ പൊതുമേഖലാ സ്ഥാപനമായ അല്‍മീറയും ആയിരത്തിലധികം ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിക്കുമെന്നാണ് വിവരം. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top