ദോഹ: ഖത്തറില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അനുവദനീയമായതിലധികം പേരെ പങ്കെടുപ്പിച്ചു വിവാഹം സംഘടിപ്പിച്ചതിന് ഒരാള്‍ കൂടി അറസ്റ്റിലായി. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചത്.
കൊവിഡ് വ്യാപനം ചെറുക്കുന്നതിനുള്ള രാജ്യത്തെ നിയമം നമ്പര്‍ 17, 1990 മുഖാന്തരമാണ് പ്രതിയെ നിയമത്തിന് വിധേയമാക്കുന്നത്. രാജ്യത്ത് വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ ഇത്തരം മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക