News Desk

2021-03-19 11:43:52 am IST
ദോഹ: കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ റമദാനില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന മസ്ജിദ് അല്‍ നബവി ഇത്തവണ തറാവീഹ് നമസ്‌കാരത്തിനായി തുറന്ന് നല്‍കുമെന്ന് സൗദി മതകാര്യ മന്ത്രാലയം അറിയിച്ചു. ഗ്രാന്‍ഡ് മോസ്‌കിന്റെയും പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ ജനറല്‍ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുള്‍ റഹ്മാന്‍ അല്‍ സുഡൈസ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇത്തവണത്തെ സൗദി മതകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് പ്രതിദിനം അറുപതിനായിരം പേരെ മസ്ജിദ് അല്‍ നബവിയില്‍ തറാവീഹിനായി പ്രതീക്ഷിക്കുന്നുണ്ട്. തറാവിഹ് നമസ്‌കാരത്തിന് അരമണിക്കൂറിനുശേഷം മസ്ജിദ് നബവി  അടച്ചിടുമെന്നും, റമദാനിലെ അവസാന പത്ത് ദിവസങ്ങള്‍ ഒഴികെ പ്രഭാത നമസ്‌കാരത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ഇത് തുറക്കുമെന്നും അധികൃതര്‍ നിശ്ചയിച്ചിട്ടുണ്ട്. ജനത്തിരക്ക് പരിഗണിച്ച് കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി വിശ്വാസികള്‍ക്ക് മേല്‍ക്കൂര, ചതുരങ്ങള്‍ എന്നിവയിലും പ്രാര്‍ഥിക്കാന്‍ അനുവാദമുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top