News Desk

2021-04-07 11:58:08 am IST
ന്യൂഡല്‍ഹി: വാഹനമോടിക്കുമ്പോള്‍ ഒറ്റയ്ക്കാണെങ്കിലും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണമെന്ന് ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. കാര്‍ പൊതുസ്ഥലമായാണ് പരിഗണിക്കുന്നത് എന്നും കോടതി വ്യക്തമാക്കി. 

ഒറ്റയ്ക്ക് യാത്ര ചെയ്യവെ മാസ്‌ക് ധരിച്ചില്ലെന്ന പേരില്‍ 500 രൂപ പിഴ ചുമത്തിയ കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് പ്രതിഭ എം.സിങ് ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്.

കാറില്‍ ഒറ്റയ്ക്കാണ് എങ്കിലും മാസ്‌ക് ധരിക്കുന്നതിന് എന്തിനാണ് എതിര്‍പ്പ്. അത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ഇല്ലെങ്കിലും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, എന്നാണ് ജഡ്ജി പറഞ്ഞത്.

ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഓരോ സംസ്ഥാനത്തിനും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പാക്കാനും അവകാശമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top