News Desk

2021-04-07 02:22:10 pm IST

ഭോപ്പാല്‍: മധ്യപ്രദേശില്‍ മാസ്‌ക് ശരിയായ രീതിയില്‍ വെച്ചില്ലെന്ന കാരണത്താല്‍ യുവാവിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. നടുറോഡിലിട്ടാണ് 35-കാരനെ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇന്‍ഡോറിലാണ് സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ കൃഷ്ണയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാന്‍ പോകുന്നതിനിടെയാണ് സംഭവം നടന്നത്. 

മൂക്കിന് താഴെ മാസ്‌ക് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസുകാര്‍ തന്നെ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കൃഷ്ണ പറയുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ പൊലീസുകാര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന തന്നെ പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് കൃഷ്ണ പറയുന്നു. 




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top