News Desk

2021-03-16 10:23:11 pm IST
കോഴിക്കോട്: മാസ് എന്‍ട്രി വീഡിയോയുമായി കല്‍പ്പറ്റയില്‍ വന്നിറങ്ങുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.സിദ്ദിഖിന്റെ വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. 

കല്‍പ്പറ്റയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റെടുത്ത് നിറഞ്ഞ ചിരിയോടെ എത്തുന്നതാണ് വീഡിയോയില്‍. കയ്യില്‍ ബാഗുമായി കല്‍പ്പറ്റയ്ക്ക് വന്ന സിദ്ദിഖ് അഞ്ചു കൊല്ലം ഇവിടെ തന്നെ കാണുമെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വീഡിയോ പങ്കിട്ട് കുറിക്കുന്നത്. നിങ്ങളില്‍ ഒരുവന്‍ എന്ന ടാഗ് ലൈനോടുകൂടിയാണ് വീഡിയോ അവസാനിക്കുന്നത്. 

വീഡിയോ കടപ്പാട്: മനോരമ ന്യൂസ്‌



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top