News Desk

2021-06-06 01:33:25 pm IST

അബുദാബി: ദുബൈയില്‍ അല്‍ ഖ്വോസ് വ്യവസായ മേഖലയില്‍ വന്‍ തീപ്പിടിത്തം. മേഖലയില്‍ നിന്നും കറുത്ത പുക ഉയരുന്നത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. 

മലയാളിയുടേതടക്കം എട്ടോളം വെയര്‍ ഹൗസുകള്‍ കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ഡുല്‍കോ കമ്പനിയുടെ വെയര്‍ഹൗസിന് പിറകുവശത്തെ രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ച വെയര്‍ഹൗസില്‍ നിന്നാണ് തീ പടര്‍ന്നത്. 

മലയാളിയുടെ ഉടമസ്ഥതയിലുള്ള ജി.ടി.ഐ ഇന്റീരിയര്‍ എന്ന വെയര്‍ഹൗസാണ് കത്തിനശിച്ചത്. ഇന്റീരിയര്‍ ഡെക്കറേഷനുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മറ്റൊരു വെയര്‍ ഹൗസിലുണ്ടായിരുന്ന ഏഴ് ജീപ്പ് വ്രാങ്ക്ലറുകള്‍ ചാമ്പലായി. 

ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ കൂടുതല്‍ വെയര്‍ഹൗസുകളിലേയ്ക്ക് വ്യാപിച്ചില്ല. മലയാളികളടക്കം ഒട്ടേറെ പേര്‍ വിവിധ വെയര്‍ഹൗസുകളിലായി ജോലി ചെയ്യുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top