മസ്കത്ത്: നഗരത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നതിനായി പുതിയ പദ്ധതികളുമായി മസ്കത്ത് നഗരസഭ. മസ്കറ്റിലെ റിയാം പ്രദേശത്ത് പര്‍വത നടപ്പാത, തെരുവ് കച്ചവടക്കാര്‍ക്കായി പ്രത്യേക സ്ഥലമൊരുക്കല്‍, ബൗഷര്‍ വിലയാത്തിലെ അല്‍-മിസ്ഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഉള് ഭാഗങ്ങളിലേക്കുള്ള റോഡുകളുടെ നിര്‍മാണം തുടങ്ങിയ പദ്ധതികളാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. ഇവക്ക് ടെന്‍ഡര്‍ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
മസ്കത്ത് മുനിസിപ്പാലിറ്റി സുവര്‍ണ ജൂബിലി നടപ്പാത പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. പദ്ധതിയ്ക്ക് സീബ് വിലായത്തില്‍ 84,400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമാണ് ഉള്ളത്. മസ്കത്ത് ഗവര്‍ണറേറ്റ് വികസിപ്പിക്കുന്നതിനും പൗരന്മാര്ക്കും താമസക്കാര്‍ക്കും വിനോദ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി ഒരുങ്ങുന്നത്.
പദ്ധതിയില്‍ വിനോദ ഘടകങ്ങള്‍, പിക്നിക്കുകള്‍ക്കും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മേഖലകള്‍, സൈക്കിള്‍ പാത, മറ്റ് വിവിധ സേവനങ്ങള്‍ എന്നിവ ഉണ്ടാകും. ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രകൃതിദത്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന പദ്ധതിയില്‍ 38,250 ചതുരശ്ര മീറ്ററില്‍ ഹരിത ഇടങ്ങളും ഒരുക്കും. പദ്ധതിയുടെ ആദ്യ ഘട്ട പ്രവള്ത്തനങ്ങള് ഈ വര്‍ഷത്തിന്റെ മധ്യത്തില്‍ തുടക്കം കുറിക്കും.
അതേസമയം, പദ്ധതി അടുത്ത വര്‍ഷം ഏപ്രിലിലോടെ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഗോള്‍ഡന്‍ ജൂബിലി വാക്കില്‍ 1,972 മീറ്റര്‍ നടപ്പാത, 1,972 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയിലുമുള്ള സൈക്കിള്‍ പാത, കായിക വിനോദത്തിനുള്ള ഉപകരണങ്ങള്‍ സജ്ജീകരിച്ച രണ്ട് സൈറ്റുകള്‍, കുട്ടികളുടെ രണ്ട് കളിസ്ഥലങ്ങള്‍, 140 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ എന്നിവയും ഉണ്ടാകും.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക