News Desk

2021-05-16 11:15:52 am IST

ദോഹ: ഖത്തറില്‍ ഇസ്രായേലിനെതിരെ വന്‍ പ്രതിഷേധ റാലി. ഇന്ത്യക്കാരടക്കം നൂറുകണക്കിനാളുകളാണ് ഫലസ്തീനു പിന്തുണയുമായി തെരുവിലിറങ്ങിയത്. ഗ്രാന്‍ഡ് മോസ്‌ക് പരിസരത്താണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. വൈകീട്ട് ഏഴിന് തുടങ്ങിയ ഐക്യദാര്‍ഡ്യ സംഗമം രാത്രി 10 മണി വരെ നീണ്ടു.

ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഡോ. ഇസ്മായില്‍ ഹനിയ്യയും ആഗോള മുസ്‌ലിം പണ്ഡിത സഭ ജനറല്‍ സെക്രട്ടറി അലി അല്‍ഖുറദാഇ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

ഫലസ്തീനികളുടെ മതപരമായ അവകാശങ്ങള്‍ അംഗീകരിച്ച് 1967-ലെ അതിര്‍ത്തി പ്രകാരം ഖുദ്‌സ് കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രമുള്‍പ്പെടെയുള്ളവ ഫലസ്തീന് നല്‍കണമെന്നതാണ് ഖത്തറിന്റെ നിലപാട്.

അതേസമയം, ഫലസ്തീനില്‍ ഇസ്രായേലിന്റെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഡോ. ഇസ് മായില്‍ ഹനിയ്യയുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി ശനിയാഴ്ച ദോഹയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അവകാശങ്ങള്‍ക്കായുള്ള ശ്രമങ്ങളില്‍ ഫലസ്തീന് ഖത്തറിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി അറിയിച്ചിരുന്നു.


വീഡിയോ കടപ്പാട്: മീഡിയാവണ്‍ 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top