News Desk

2021-03-30 05:24:51 pm IST
ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ നീരീക്ഷണം കടുപ്പിക്കാനൊരുങ്ങി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ). വിമാനത്താവളങ്ങളില്‍ കൊവിഡ് ചട്ടങ്ങള്‍ പാലിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും ഡി.ജി.സി.എ അറിയിച്ചു. 

ചില എയര്‍പോര്‍ട്ടുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്ന് ഡി.ജി.സി.എ പറഞ്ഞു. യാത്രക്കാര്‍ മാസ്‌ക് ശരിയായി ധരിക്കുന്നതും കൃത്യമായി സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് വിമാന കമ്പനികള്‍ ഉറപ്പുവരുത്തണമെന്നും ഡി.ജി.സി.എ പറഞ്ഞു. 


അതേസമയം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരില്‍ നിന്നും വിമാനത്താവളങ്ങളില്‍ വെച്ച് അപ്പോള്‍ തന്നെ പിഴ ഈടാക്കുന്നതിനെപ്പറ്റി പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരുമായി ആലോചിക്കുന്നുണ്ടെന്ന് ഡി.ജി.സി.എ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. മാര്‍ച്ച് 15 നും 23 നും ഇടയില്‍ മൂന്ന് വിമാന കമ്പനികളുടെ ആഭ്യന്തര സര്‍വീസില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 15 യാത്രകാര്‍ക്ക് മൂന്ന് മാസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നും ഡി.ജി.സി.എ  അറിയിച്ചു. ഇന്‍ഡിഗോയിലെ ഒമ്പത് യാത്രക്കാരും അലയന്‍സ് എയറിലെ നാല് യാത്രക്കാരും എയര്‍ ഏഷ്യ ഇന്ത്യയിലെ രണ്ട് യാത്രക്കാരുമാണ് കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top