അഹമ്മദാബാദ്: ആരോഗ്യ കേന്ദ്രത്തില്‍നിന്ന് കൊവിഡ് പരിശോധനാ കിറ്റുകള്‍ മോഷ്ടിച്ച എം.ബി.ബി.എസ് വിദ്യാര്‍ഥി അറസ്റ്റില്‍. അഹമ്മദാബാദ് എന്‍.എച്ച്.എല്‍ മുനിസിപ്പല്‍ മെഡിക്കല്‍ കോളേജിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥി മീത് ജെത്വയാണ് അറസ്റ്റിലായത്.
ഇയാള്‍ ഗാന്ധിനഗര്‍ സ്വദേശിയാണ്. മാര്‍ച്ച് 24-നാണ് അഹമ്മദാബാദ് ഗട്ട്ലോഡിയയിലെ അര്‍ബന്‍ ഹെല്‍ത്ത് സെന്ററില്‍ നിന്ന് മീത് ജെത്വ 6.27 ലക്ഷം രൂപയുടെ കൊവിഡ് പരിശോധന കിറ്റുകള്‍ മോഷ്ടിച്ചത്.
16 പെട്ടി ആന്റിജന്‍ പരിശോധന കിറ്റുകള്‍ കാണാനില്ലെന്ന് കാണിച്ച് ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. പവന് പട്ടേല്‍ മാര്‍ച്ച് 24-ന് തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ജീവനക്കാരാണ് പരിശോധന കിറ്റുകള്‍ കാണാനില്ലെന്ന് തന്നെ അറിയിച്ചതെന്നും ഒരാള്‍ കാറില്‍ കിറ്റുകള്‍ കയറ്റികൊണ്ടുപോകുന്നത് ജീവനക്കാരിലൊരാള്‍ കണ്ടെന്നും പരാതിയിലുണ്ടായിരുന്നു.
തുടര്‍ന്ന് കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുന്ന മറ്റൊരാള്‍ക്ക് വില്‍ക്കാനാണ് പ്രതി കൊവിഡ് കിറ്റുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക