ന്യൂയോര്‍ക്ക്: പ്രമുഖ അമേരിക്കന്‍ യൂട്യൂബര്‍ മിസ്റ്റര്‍ ബീസ്റ്റ് എന്ന ജിമ്മി ഡൊണാള്ഡ്സണ് അടുത്തിടെ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച ഒരു വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലാവുകയായിരുന്നു.
ഇതുവരെ അഞ്ചു കോടിയിലേറെപ്പേരാണ് ഈ വീഡിയോ കണ്ടത്. 1.8 ലക്ഷം പേര് വീഡിയോയ്ക്ക് കമന്റുകളും നല്കി. തന്റെ 57.5 ദശലക്ഷം യൂട്യൂബ് വരിക്കാരെ രസിപ്പിക്കാനായി രണ്ട് ദിവസത്തിലധികം ശവപ്പെട്ടിക്കകത്ത് ചിലവഴിച്ച വീഡിയോയാണ് ജിമ്മി പങ്കുവെച്ചത്.
ജീവനോടെ ശവപ്പെട്ടിക്കുള്ളില്‍ ജിമ്മി ചിലവഴിച്ചത് 50 മണിക്കൂണറാണ്. 50 മണിക്കൂര്‍ നീണ്ട പ്രകടനത്തില്‍ നിന്ന് എഡിറ്റ് ചെയ്തെടുത്ത 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
യൂട്യൂബര്‍ ഒരു ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്നതും പുറത്ത് ഒരു സുഹൃത്തിനോട് സംസാരിക്കാന്‍ ഒരു ഹാന്‍ഡ്ഹെല്‍ഡ് ഉപകരണം ഉപയോഗിക്കുന്നതും ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ കാണാം.
തനിക്ക് ചുറ്റിക്കറങ്ങണമെന്നും, പക്ഷേ തനിക്ക് കഴിയില്ലെന്നും ശവപ്പെട്ടിയുടെ അകത്ത് സ്ഥാപിച്ചിരുന്ന ക്യാമറ നോക്കി ഒരു ഘട്ടത്തില്‍ അയാള്‍ പറഞ്ഞു. ശവപ്പെട്ടിയുടെ ഉള്ളില്‍ ഒരു പുതപ്പും കുറച്ച് ഭക്ഷണവും തലയിണയും സജ്ജീകരിച്ചാണ് ജിമ്മി വീഡിയോ ചിത്രീകരിച്ചത്.
'ഞാന്‍ ചെയ്തതില്‍ വച്ച് ഏറ്റവും ഭ്രാന്തമായ കാര്യമാണിത്' എന്ന് കുറിച്ചാണ് അയാള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം, ഞങ്ങളെ രസിപ്പിക്കുന്നതിനായി അദ്ദേഹം നടത്തുന്ന പരിശ്രമം ആശ്ചര്യകരമാണെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകള്‍.
ALSO WATCH
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക