News Desk

2021-10-14 12:53:38 pm IST

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗ്രാമീണ തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയ്യുടെ ഫാന്‍സ് അസോസിയേഷന് വന്‍ വിജയം. മത്സരിച്ച 169 സീറ്റുകളില്‍ 115 ഇടങ്ങളിലും ഫാന്‍സ് അസോസിയേഷന്‍ വിജയിച്ചു. സ്വതന്ത്രരായാണ് വിജയ് ആരാധകര്‍ മത്സരിച്ചത്. 

അതേസമയം, രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ഇതുവരെ വിജയ് തുറന്നു പറഞ്ഞിട്ടില്ല. തമിഴ്‌നാട്ടിലെ ഒമ്പത് ജില്ലകളിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് ദളപതി വിജയ് മക്കള്‍ ഇയ്യക്കം മത്സരിച്ചത്. 

13 പേര്‍ എതിരില്ലാതെയാണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താരം ആരാധക സംഘടനയ്ക്ക് അനുമതി നല്‍കിയിരുന്നു. സംഘടനയുടെ പതാകയും പേരും ഉപയോഗിക്കുന്നതു വിലക്കുകയും ചെയ്തു. 

അതേസമയം, പിതാവ് ചന്ദ്രശേഖര്‍ തന്റെ പേരില്‍ രൂപീകരിച്ച പാര്‍ട്ടിയെ വിജയ് ശക്തമായി എതിര്‍ത്തിരുന്നു. അച്ഛനും അമ്മയും ആരാധക സംഘടനയുടെ പേര് ഉപയോഗിച്ചു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് താരം മദ്രാസ് ഹൈക്കോടതിയില്‍ കേസും നല്‍കിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top