മഡ്രിഡ്: മറഡോണക്ക് ലയണല്‍ മെസ്സി മൈതാനത്ത് ജഴ്സി അണിഞ്ഞ് ആദരവ് അര്‍പ്പിച്ചത് പുലിവാലായി. ലാലിഗയില്‍ ഒസാസുനക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതിനു ശേഷമായിരുന്നു മെസ്സി ഇത്തരത്തില്‍ ആദരവ് അര്‍പ്പിച്ചത്. ഇരുവരും കളിച്ച അര്‍ജന്റീന ക്ലബായ ന്യൂവെല്‍ ഓള്‍ഡ് ബോയ്സിന്റെ 1994-ലെ ജഴ്സി അണിഞ്ഞാണ് മെസ്സി ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി ആദരവ് അര്‍പ്പിച്ചത്.
മെസ്സി മറഡോണക്ക് ആദരാഞ്ജലി അര്‍പ്പിച്ച ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടിയിരുന്നു. ഇത് ലോക ശ്രദ്ധ ലഭിച്ചെങ്കിലും സംഭവത്തില്‍ പുലിവാലായിരിക്കുന്നത് ബാഴ്സലോണയാണ്. റോയല്‍ സ്പാനിഷ് ഫുട്ബാള്‍ ഫെഡറേഷന്റെ നിയമപ്രകാരം മറ്റൊരു രാജ്യത്തിലെ ക്ലബ് ജഴ്സി മൈതാനത്ത് അണിയുന്നത് ഗുരുതര തെറ്റാണ്. ഇതോടെ 2,700 പൗണ്ട് (ഏകദേശം 2,66,577 രൂപ) പിഴ ബാഴ്സലോണ അടക്കണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ