News Desk

2021-02-25 11:39:19 am IST
ദോഹ: ഖത്തറില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 

കഴിഞ്ഞ ദിവസങ്ങളില്‍ ദോഹയുള്‍പ്പെടെ പല പ്രദേശങ്ങളിലും ഇടിയോട് കൂടിയ മഴ ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ഉപഗ്രഹ ചിത്രങ്ങളും അധികൃതര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദൂരകാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെയാണ്. ദോഹയില്‍ അനുഭവപ്പെടുന്ന ഇന്നത്തെ പരമാവധി താപ നില 24 ഡിഗ്രി സെല്‍ഷ്യസാണെന്നും അധികൃതര്‍ അറിയിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top