ദോഹ: ഖത്തറില്‍ ഇനി ഇവന്റുകള്‍ നടത്താനുള്ള അനുമതി തേടി സുരക്ഷാ വകുപ്പുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ല. പകരം മെട്രാഷ് 2 വില്‍ അപേക്ഷ നല്കിയാല് മതി. രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് ഇ-സേവനങ്ങള്‍ ഊര്‍ജിതമാക്കുന്നത്.
സുരക്ഷാ വകുപ്പുകള്‍ സന്ദര്‍ശിക്കാതെ ഇവന്റുകള്‍ (പാര്‍ട്ടികള്‍, അനുശോചന പരിപാടികള്‍) എന്നിവ നടത്താനുള്ള അപേക്ഷകള്‍ നല്‍കാനുളള പുതിയ സേവനമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെട്രാഷ് 2 വില്‍ ആരംഭിച്ചിരിക്കുന്നത്.
രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയാല്‍ അപേക്ഷയിലെ ഇ-മെയില്‍ വിലാസത്തില്‍ ഇവന്റിന്റെ അനുമതി സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നതായിരിക്കും
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക