News Desk

2021-05-27 05:24:47 pm IST
മസ്‌കത്ത്: വേനല്‍ക്കാലത്ത് തുറന്ന സ്ഥലങ്ങളിലും നിര്‍മ്മാണ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്കുള്ള സമയ വിവരങ്ങള്‍ പ്രഖ്യാപിച്ച് ഒമാന്‍ തൊഴില്‍ മന്ത്രാലയം.

തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് മാസം വരെ തുറന്ന സ്ഥലങ്ങളിലും നിര്‍മ്മാണ മേഖലകളിലും ജോലി ചെയ്യുന്നത് ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ നിര്‍ത്തി വെയ്ക്കണം. 

വേനല്‍ക്കാലത്തെ പ്രത്യേക ജോലി സമയം ജൂണ്‍ ഒന്ന്മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു. എല്ലാ കമ്പനികളും ഇതു പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top