News Desk

2021-03-16 07:33:35 pm IST
ഫോട്ടോ കടപ്പാട്: ഖത്തര്‍ ന്യൂസ് ഏജന്‍സി

ദോഹ: മിലിപ്പോള്‍ ഖത്തര്‍ മേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി. ഖത്തര്‍ ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷയുമായി ബന്ധപ്പെട്ടു കൊണ്ട്  രാജ്യാന്തര തലത്തില്‍ നടക്കുന്ന മേളയുടെ സംഘാടകര്‍. 

നിരവധി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലയിലെ വിദഗ്ദര്‍ മിലിപ്പോള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നുച്ചയോടെയാണ് ഖത്തര്‍ അമീറും മേളയില്‍ സന്ദര്‍ശകനായി എത്തിയത്. അമീറിനെ ഖത്തര്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അനുഗമിച്ചു. 

മേളയിലെ വിവിധ പ്രദര്‍ശനങ്ങളില്‍ നേരിട്ടെത്തിയ അമീര്‍ അവിടെയുള്ള ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി. കഴിഞ്ഞ കുറച്ച് കാലങ്ങളിലായി ആഭ്യന്തര സുരക്ഷാ രംഗത്ത് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ നേട്ടമാണ് മിലിപ്പോള്‍ ഖത്തര്‍ കരസ്ഥമാക്കിയിരിക്കുന്നത്. ക്യു.എന്‍.എയാണ് ചിത്രങ്ങള്‍ സഹിതം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top