News Desk

2021-03-29 04:03:36 pm IST

ദോഹ: ഖത്തറിലെ മിനിമം വേതന നിയമം നാലു ലക്ഷം തൊഴിലാളികള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് ജര്‍മ്മനിയിലെ ഖത്തര്‍ സ്റ്റേറ്റ് അംബാസഡര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനി. 

രാജ്യത്തെ തൊഴില്‍ നിയമങ്ങളുടെ ചരിത്രപരമായ പരിഷ്‌കാരങ്ങളുടെ ഭാഗമായി മേഖലയില്‍ മിനിമം വേതന നിയമം നടപ്പാക്കിയ ആദ്യ രാജ്യമാണ് ഖത്തര്‍ എന്നും അദ്ദേഹം പറഞ്ഞു. 

പുതിയ നിയമം ഖത്തറില്‍ തൊഴിലെടുക്കുന്ന എല്ലാ രാജ്യക്കാര്‍ക്കും വീട്ടുജോലിക്കാര്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലെയും എല്ലാ തൊഴിലാളികള്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

മിനിമം വേതനം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കാതെ പരിശോധന നടത്തുമെന്നും നിയമ ലംഘകര്‍ക്കെതിരെ പിഴ ശിക്ഷയടക്കം കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദഗ്ധര്‍, തൊഴിലാളികള്‍, തൊഴിലുടമകള്‍ എന്നിവരുമായി കൂടിയാലോചിച്ച് മിനിമം വേതനം നല്‍കുന്നത് ഉറപ്പാക്കുന്ന ഒരു പ്രത്യേക കമ്മീഷന്‍ രൂപീകരിക്കുന്നതിനും നിയമം അനുശാസിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top