തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ. പി.കെ ജമീല, പാര്‍ട്ടി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര് ബിന്ദു എന്നിവര്‍ സി.പി.ഐ.എം സ്ഥാനാര്‍ഥികളാകും. കൊയിലാണ്ടിയില്‍ മുന്‍ എം.എല്‍.എ എം ദാസന്റെ ഭാര്യയും മുന്‍ എം.പിയുമായ പി സതീദേവിയും മല്‍സരിക്കും.
വൈപ്പിന്‍ എം.എല്‍.എ എസ് ശര്‍മ്മയ്ക്ക് ഇത്തവണ സീറ്റില്ല. പകരം വൈപ്പിനില്‍ കെ.എന്‍ ഉണ്ണികൃഷ്ണന് മല്‍സരിക്കും. കളമശ്ശേരിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് സ്ഥാനാര്‍ത്ഥിയാകും.
അഴീക്കോട് കെ.വി സുമേഷ്, കോങ്ങാട് പി.പി സുമോദ്, കല്യാശേരി എം വിജിന്, മാവേലിക്കര എം.എസ് അരുണ്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. ഗുരുവായൂരില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണും മല്‍സരിക്കും.
ഏറ്റുമാനൂര്‍ വി.എന്‍ വാസവന്, കോട്ടയം അഡ്വ. കെ അനില്‍കുമാര്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. കായംകുളത്ത് നിലവിലെ എം.എല്‍.എ യു പ്രതിഭ വീണ്ടും മല്‍സരിക്കും. രണ്ട് ടേമില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH